
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസണിൽ പോയിന്റ് രീതിയിൽ മാറ്റം വരുത്തി ഐസിസി. ഒരു ടെസ്റ്റ് ജയിച്ചാൽ 12 പോയിന്റാണ് ടീമിന് ലഭിക്കുക. നേരത്തെ 120 പോയിന്റ് ആയിരുന്നു ഒരു ടെസ്റ്റ് പരമ്പരയ്ക്ക് നൽകിയിരുന്നത്. ഇതിനാണ് ഇപ്പോൾ അടിമുടി മാറ്റവുമായി ഐസിസി രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതൽ ഒരു ടെസ്റ്റ് ജയിച്ചാൽ 12 പോയിന്റാണ് ടീമിന് ലഭിക്കുക. മത്സരം സമനിലയിൽ കലാശിച്ചാൽ 6 പോയിന്റ് വീതം ഇരു ടീമുകൾക്കും ലഭിക്കും.
പെർസെന്റജ് ഓഫ് പോയിന്റ് സിസ്റ്റത്തിലൂടെയാവും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക എന്ന് ഐസിസി വ്യക്തമാക്കി. ഇത്തവണ 19 ടെസ്റ്റുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ട് 21, ഓസ്ട്രേലിയ 18, ദക്ഷിണാഫ്രിക്ക 15 ടെസ്റ്റുകളും കളിക്കും. 2022 ഓസീസ് ടീം ഇന്ത്യയിലേക്ക് നാല് ടെസ്റ്റുകൾ കളിക്കാനെത്തും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാല് ടെസ്റ്റുകളുള്ള ഒരേയൊരു പരമ്പരയാണിത്.
Read Also:- ഇനി ഭക്ഷണത്തിലൂടെയും വണ്ണം കുറയ്ക്കാം!!
ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയോടെയാണ് ഇന്ത്യയുടെ അടുത്ത സീസൺ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് നാല് മുതൽ എട്ട് വരെ ട്രെന്റ്ബ്രിഡ്ജിൽ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതൽ 16 വരെ ലോർഡ്സിലും മൂന്നാം ടെസ്റ്റ് 25 മുതൽ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്തംബർ രണ്ട് മുതൽ ആറ് വരെയാണ് നാലാം ടെസ്റ്റ്. കെന്നിങ്‌സ്റ്റൻ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓൾഡ് ട്രോഫോഡിലാണ് വേദിയാവുക. സെപ്തംബർ 10 മുതൽ 14 വരെയാണിത്.
Post Your Comments