KeralaLatest NewsNews

ഭയമില്ല, ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പത്തു ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ വകവരുത്തുമെന്നുമാണ് ഭീഷണി

തിരുവനന്തപുരം : തനിക്കെതിരായ ഭീഷണിയുഡിഎ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂര്‍ എം.എൽ.എ. ഭീഷണിയില്‍ ഭയപ്പെടുന്നില്ലെന്നും പ്രത്യേക സുരക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണനെയും കുടുംബത്തെയും വകവരുത്തുമെന്ന് പറയുന്ന കത്ത് എം.എൽ.എ ഹോസ്റ്റലിലാണ് ലഭിച്ചത്. കോഴിക്കോടുനിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്തു ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ വകവരുത്തുമെന്നുമാണ് ഭീഷണി. തിരുവഞ്ചൂരിനെതിരായ വധഭീഷണിയില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

Read Also  :  ‘ പ്രശ്‌നങ്ങൾ ഗൗരവമായി എടുക്കും’: കിറ്റെക്സുമായി അനുനയ ശ്രമത്തിനൊരുങ്ങി സർക്കാർ

സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണം. മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണം. വധഭീഷണിക്ക് പിന്നില്‍ ടി.പി വധക്കേസ് പ്രതികളാണോന്ന് സംശയമുണ്ടെന്നും ഭീഷണി ഗൗരവത്തോടെ കാണുന്നുവെന്നും കെ.സുധാകരനും വി.ഡി.സതീശനും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button