കാസറഗോഡ്: വണ്‍വേ തെറ്റിച്ച് വന്ന കാറില്‍ മൂന്നുയുവാക്കളും ഒരുപെണ്‍കുട്ടിയും; ചോദ്യം ചെയ്തപ്പോള്‍ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി; പൊലീസിന്റെ വലയിലായത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന സംഘം.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം ആണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ വരവിന്റെ ഉദ്ദേശത്തെ പറ്റി പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതിനെത്തുടര്‍ന്ന് നാലു പേരെയും വാഹന സഹിതം സ്റ്റേഷനില്‍ ഹാജരാക്കി.
കാസറഗോഡ് സ്വദേശികളായ മുഹമ്മദ് നിയാസ് (22), മുഹമ്മദ് ഷാഹിദ് (20) അബു താഹിര്‍(19) എന്നിവരാണ് പിടിയിലായത്. നിയാസ് എന്നയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കുണ്ടൂര്‍ സ്വദേശിനിയാണ് കാറിലുണ്ടായിരുന്നത്. നിയാസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ പെണ്‍കുട്ടിയൊന്നിച്ചുള്ള ഫോട്ടോകള്‍ കാണുകയും ചെയ്തു. ഇവരുടെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചതില്‍ പ്ലസ്ടുവിനു പഠിക്കുകയാണെന്നും 17 വയസാണ് പ്രായമെന്നും വ്യക്തമായി .
നിയാസുമായി ഏപ്രില്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമിലൂടെ കോണ്‍ടാക്‌ട് ഉണ്ടെന്നും നിയാസ് തന്നെ പ്രണയിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഉമ്മയുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും അയല്‍വാസിയും ബന്ധുവുമായ മറ്റൊരു പെണ്‍കുട്ടിയുടെ ഫോണിലൂടെയാണ് താന്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതെന്നും ഉമ്മയുടെ ഫോണിലെ വാട്സ് ആപ്പിലൂടെ നിയാസിന്റെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യാറുണ്ടെന്നും പറഞ്ഞു. നിയാസ് ഒരു കാറുമായി ഷാഹിദുമൊന്നിച്ച് പെണ്‍കുട്ടിയുടെ വീട്ടിനു സമീപമെത്തി ഫോണ്‍ വിളിച്ചറിയിച്ചതനുസരിച്ച് പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നു എന്നു പറഞ്ഞ് ഇറങ്ങി.
നിയാസിനൊപ്പം കൂട്ടുകാരും ചെമ്മാട് ഒരു റൂം എടുത്തിട്ടുണ്ടെന്നും പറഞ്ഞു. നിയാസ് ഓടുന്ന കാറില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെയാണ് മമ്പുറത്തു വെച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പെണ്‍കുട്ടിയുടെ മൊഴിയായി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ജീപ്പില്‍ പട്രോളിങ് നടത്തി വരവെ മമ്പുറം ഭാഗത്ത് വണ്‍വേ തെറ്റിച്ചു വന്ന ആള്‍ട്ടോ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
കാറില്‍ 3 യുവാക്കളേയും പര്‍ദ്ദധാരിയായ ഒരു പെണ്‍കുട്ടിയേയും കാണുകയും ചെറുപ്പക്കാര്‍ കാസര്‍കോഡ് സ്വദേശികളാണെന്ന് പറയുകയും ചെയ്തെങ്കിലും സംശയം തോന്നി പൊലീസ് കൂടുതല്‍ ചോദ്യംചെയ്യുകയായിരുന്നു.
അന്വേഷണത്തില്‍ രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഷെയര്‍ ചാറ്റിലൂടെയും മൂന്നാം പ്രതി അബൂ താഹിര്‍ ഈശ്വരമംഗലം സ്വദേശിനിയായ പ്ളസ് ടു വിദ്യാര്‍ത്ഥിനിയുമായി ഇന്‍സ്റ്റ ഗ്രാമിലൂടെയുംമറ്റും സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും വ്യക്തമാകുകയായിരുന്നു.
Post Your Comments