ദില്ലി: ഗാസിപ്പൂർ അതിർത്തിയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ഗാസിപ്പൂർ അതിർത്തിയിൽ പുതിയ യുപി ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ എത്തിയ പ്രവർത്തകർക്ക് നേരെ സമരക്കാർ കല്ലെറിഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വലിയ പൊലീസ് സന്നാഹത്തിനിടെയാണ് സംഘർഷം നടന്നത്.
ബിജെപി പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞെന്നും പ്രകോപനം പരമായി മുദ്രവാക്യം വിളിച്ചെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി സംഘത്തിന് നേരെ കർഷകർ കരിങ്കൊടി കാണിച്ചിരുന്നു. എന്നാൽ സംഘർഷം ബിജെപിയുടെ ആസൂത്രിത ശ്രമമെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു. കർഷകരെ അപായപ്പെടുത്താനാണ് ബിജെപി പ്രവർത്തകർ എത്തിയതെന്നും ഇയാൾ ആരോപിച്ചു.
കർഷക സമരമെന്ന പേരിൽ അതിർത്തിയിൽ മാസങ്ങളായി നടക്കുന്നത് ബിജെപിക്കെതിരെ ഉള്ള അക്രമ പ്രവർത്തനങ്ങളാണെന്ന് പരക്കെ ആരോപണമുണ്ട്. പ്രതിഷേധിക്കുന്നവർ കർഷകരല്ലെന്നു പ്രതിഷേധക്കാർ കൊലപ്പെടുത്തിയ സമരക്കാരന്റെ കുടുംബം ആരോപിച്ചിരുന്നു.
Post Your Comments