ബാഴ്‌സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സിയുടെ ബാഴ്‌സലോണയുമായുള്ള കരാർ ഇന്ന് അവസാനിക്കും. കഴിഞ്ഞ സീസണിൽ ബാഴ്‌സ വിടാനുള്ള തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ മെസ്സി ക്ലബുമായി പുതിയ കരാറിൽ ഒപ്പുവെച്ചിട്ടില്ല. രണ്ട് വർഷത്തെ കരാറിൽ ബാഴ്‌സയുമായി മെസ്സി ധാരണയിൽ എത്തുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ബാഴ്‌സ വിടാനുള്ള താല്പര്യം മെസ്സി പരസ്യമാക്കിയതിന് പിന്നാലെ പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി ക്ലബുകളാണ് താരത്തിനായി മുമ്പിലുള്ളത്. പിഎസ്ജിയിൽ സൂപ്പർതാരം നെയ്മർക്കൊപ്പം മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുമെന്നും എന്നാൽ തന്റെ ഇഷ്ട പരിശീലകൻ ഗ്വാർഡിയോളയ്‌ക്കൊപ്പം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്നും ആരാധകർ വിലയിരുത്തുന്നുണ്ട്.
Read Also:- തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അർജന്റീനിയൻ സഹതാരം സെർജിയോ അഗ്വേറോയെ ബാഴ്‌സയിൽ എത്തിച്ച് മെസ്സിയെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ മാനേജ്മെന്റ് സജീവമാക്കിയിട്ടുണ്ട്. കൂടാതെ ലിയോൺ സൂപ്പർതാരം മെംഫിസ് ഡീപേയും സിറ്റി പ്രതിരോധ നിര താരം ഗാർസിയയും ബാഴ്‌സയിൽ എത്തിയിട്ടുണ്ട്. 2020-21 സീസണിൽ മോശം പ്രകടനമാണ് ബാഴ്‌സ കാഴ്ചവെച്ചത്. ലാ ലിഗയിൽ അത്ലാന്റിക്കോ മാഡ്രിഡ് കിരീടം നേടിയപ്പോൾ മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ സീസൺ അവസാനിപ്പിച്ചത്.
Post Your Comments