തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ്. സ്വർണക്കടത്ത് കേസിലെ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയിലിലിരുന്നുകൊണ്ട് ടി പി വധക്കേസിലെ പ്രതികളാണെന്ന ആരോപണവും ഉയർന്നിരുന്നു. സമാന ആരോപണം തന്നെയാണ് ബിജെപി നേതാവ് എ പി അബ്‌ദുള്ളക്കുട്ടിയും ഉന്നയിക്കുന്നത്.
കൊട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത് കേരളത്തിലെ ജയിലറയ്ക്കുള്ളിൽ നിന്ന് കൊടുംക്രിമിനലുകളായ ടി പി വധകേസ് പ്രതികളാണെന്നും ഇവർക്ക് ഇതെങ്ങിനെ സാധിക്കുന്നുവെന്നും ചോദിക്കുകയാണ് അബ്‌ദുള്ളക്കുട്ടി. പിണറായി വിജയന്റെ അഭ്യന്തര വകുപ്പിന് വിഷയത്തിൽ എന്ത് മറുപടിയാണ് കേരളത്തോട് പറയാനുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഡി.വൈ.എഫ്.ഐ നേതാക്കളെക്കാൾ സ്വീകാര്യത കൊലക്കേസ് പ്രതികൾക്കുണ്ടെന്നു പറയുകയാണ് അദ്ദേഹം.
Also Read:ഗാസിപ്പൂർ അതിർത്തിയിൽ സമരക്കാരുടെ പ്രകോപനം: പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ സമരക്കാരെ നേരിട്ട് ബിജെപി
‘അർജുൻ ആയങ്കിയെ ഡി.വൈ.എഫ്.ഐ നേതാവ് ഷാജിർ തള്ളി പറഞ്ഞു സോഷ്യൽ മീഡിയായിൽ. അതിന് കിട്ടിയത് 3700 ലൈക്ക്. എന്നാൽ ആകാശ് തില്ലങ്കേരി അതിനെ വെല്ലുവിളിച്ച് പോസ്റ്റിട്ടു. അതിന് 9000 ലൈക്ക് കിട്ടി. കണ്ണൂരിലെ എന്റെ പഴയ സഖാക്കളോട് എനിക്ക് പറയാനുള്ളത് ഇങ്ങനെയാണ്. ഇതിൽ ഒരു ദൃഷ്ടാന്തമുണ്ട്. കണ്ണൂരിലെ യുവജനതയുടെ മനസ്സ് ആഴത്തിൽ പാർട്ടി കളങ്കപ്പെടുത്തിയിരിക്കുന്നു. അത് കൊണ്ട്
അക്രമ രാഷ്ട്രീയം സൃഷ്ട്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ഒന്നോ രണ്ടോ ക്വട്ടേഷൻ അംഗങ്ങളെ പുറത്താക്കിയത് കൊണ്ട് മാത്രം പോരാ. കാര്യമായ ശാസ്ത്രക്രിയ തന്നെവേണ്ടി വരും. പോലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ സ്വർണ്ണകള്ളക്കടത്തിന്റെ സിംഹഭാഗവും കേരളത്തിലെ നാല് എയർപ്പോട്ടുകൾ വഴിയാണ്. കള്ളക്കടത്തുകാരെ കൊള്ളയടിക്കുന്ന സംഘം. ആ ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നവർ കേരളത്തിലെ ജയിലറയ്ക്കുള്ളിൽ നിന്ന്, അതും കൊടും ക്രിമിനലുകളായ ടിപി വധക്കേസ് പ്രതികൾ. ഇവർക്ക് ഇതെങ്ങിനെ സാധിക്കുന്നു?! പിണറായി വിജയന്റെ അഭ്യന്തര വകുപ്പിന് എന്തു പറയാനുണ്ട്, കേരളത്തോട്?’, അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments