KeralaNattuvarthaLatest NewsNewsIndiaSaudi ArabiaInternationalGulf

ഇന്ത്യ- സൗദിവിമാനസർവീസ്: വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച

ജിദ്ദ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുന്നത്തിനായി സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇറ്റലിയിൽ ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇരു മന്ത്രിമാരുടെയും ചർച്ച ഫലവത്താകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button