KeralaLatest NewsNews

പ്രതിരോധം ശക്തമാക്കി ഇന്ത്യ: ജമ്മുവിലെ വ്യോമസേനാ താവളത്തിൽ ആന്റി ഡ്രോൺ സംവിധാനം സ്ഥാപിച്ചു

ശ്രീനഗർ: ജമ്മുവിലെ വ്യോമസേനാ താവളത്തിൽ ആന്റി ഡ്രോൺ (ഡ്രോൺ പ്രതിരോധ) സംവിധാനം സ്ഥാപിച്ച് സുരക്ഷാ സേന. ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് വ്യോമതാവളത്തിൽ ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിച്ചത്. നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) ആണ് വ്യോമസേനാ സ്റ്റേഷനിൽ ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിച്ചത്.

Read Also: സഹപാഠിയായ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിനു കോളജിൽ നിന്നും പുറത്തക്കപ്പെട്ടയാളാണ് രേവതി: അഭിൽ ദേവ്

പുതിയ ആക്രമണ ഭീഷണികൾ കണക്കിലെടുത്ത് വ്യോമതാവളത്തിലെ മറ്റു സുരക്ഷാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. ഇതിടൊപ്പം റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടറും സോഫ്റ്റ് ജാമറും ഡ്രോൺ വിരുദ്ധ തോക്കുകളും സ്ഥാപിച്ചുവെന്ന് അധികൃതർ അറിയിച്ചു.

ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഞായറാഴ്ച്ചയാണ് ജമ്മുവിലെ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ടു പേർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു.
ഇന്ത്യൻ വിമാനങ്ങളേയും ഹെലികോപ്ടറുകളേയും ലക്ഷ്യമിട്ടാണ് ഭീകരർ സ്ഫോടനം നടത്തിയത്.

Read Also: മരക്കാറിന് മുമ്പ് പ്രിയദർശന്റെ ബോളിവുഡ് ചിത്രം പ്രദർശനത്തിനെത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button