Latest NewsIndiaNews

അസംസ്‌കൃത പാമോയിലിന്റെ കസ്റ്റംസ് തീരുവ കുറച്ച് കേന്ദ്രം: റിടെയ്ൽ വില കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി: അസംസ്‌കൃത പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ. കസ്റ്റംസ് തീരുവ പത്ത് ശതമാനമായാണ് കസ്റ്റംസ് നിജപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതി തീരുവ പുതിയ വിജ്ഞാപനം പ്രകാരം 37.5 ശതമാനമാണ്.

Read Also: മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് ‘സമുദ്ര’ പദ്ധതിയിൽ സൗജന്യബസ് യാത്രയൊരുക്കി സർക്കാർ

പുതിയ നടപടിയിലൂടെ രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ റീടെയ്ൽ വില കുറയ്ക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. സെസും മറ്റ് നിരക്കുകളും കൂടി ചേരുമ്പോൾ അസംസ്‌കൃത പാമോയിലിന് 30.25 ശതമാനമായിരിക്കും ആകെ നികുതി. സംസ്‌കരിച്ച പാമോയിലിന് 41.25 ശതമാനം നികുതി നൽകേണ്ടി വരും. കഴിഞ്ഞ വർഷം ഭക്ഷ്യ എണ്ണയുടെ വിലയിൽ വൻ വർധനവുണ്ടായിരുന്നു. ഇന്ത്യയിലെ പാമോയിൽ ഇറക്കുമതി മെയ് മാസത്തിൽ 48 ശതമാനം വർധിച്ചതായാണ് വ്യവസായ സംഘടനയായ എസ്ഇഎ വ്യക്തമാക്കുന്നത്. 769602 ടണ്ണായിരുന്നു ആകെ ഇറക്കുമതി ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: സുരക്ഷാ സൈനികനെ കൊലപ്പെടുത്തി: ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button