തിരുവനന്തപുരം: സി പി എം സ്ഥാനാര്‍ത്ഥിയെ കാലുവാരാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ വി കെ മധുവിനെതിരെ പാര്‍ട്ടി അന്വേഷണം. അരുവിക്കരയിലെ സി പി എം സ്ഥാനാര്‍ഥി ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടത്താനൊരുങ്ങുന്നത്. അരുവിക്കരയിലേക്ക് സ്ഥാനാര്‍ത്ഥിയായി സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ആദ്യം നിര്‍ദേശിച്ചത് വി കെ മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ലയിലെ സി പി എമ്മിന്‍റെ ഏറ്റവും പ്രധാന നേതാക്കളിലൊരാളാണ് മധു. അത്തരത്തില്‍ മുതിര്‍ന്ന നേതാവ് തന്നെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സി പി എം സംസ്ഥാന നേതൃത്വവും. ഈ സാഹചര്യത്തില്‍ മധുവിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
Read Also: ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരും: അനില്‍കാന്തിന്റെ ആദ്യപ്രതികരണം ഇങ്ങനെ..
മധു ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ഏറെയും അരുവിക്കര മണ്ഡലത്തില്‍ ആയിരുന്നു. അരുവിക്കരയില്‍ മധു സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രാദേശിക പ്രവര്‍ത്തകരടക്കം ഉറപ്പിച്ചതുമാണ്. എന്നാല്‍ അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ മധുവും കൂടെയുള്ളവരും വലിയ പ്രതിഷേധത്തിലായി. അതിന്‍റെ ഭാഗമായിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മധു വിട്ടുനിന്നത്.
Post Your Comments