KeralaCinemaMollywoodLatest NewsNewsEntertainment

പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണകുമാർ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ അഹാന നൽകിയ മറുപടികളാണ് ശ്രദ്ധേയമാകുന്നത്. സംവാദത്തിനിടെ ഒരാൾ പബ്ലിക് ഫിഗര്‍ എന്ന നിലയ്ക്ക് വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും വേര്‍തിരിച്ച് നിര്‍ത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു. ഇതിനു താന്‍ വളരെ ഓപ്പണ്‍ ആണെന്നായിരുന്നു അഹാനയുടെ മറുപടി. ഒപ്പം താന്‍ ഫോര്‍മല്‍ അല്ലെന്നും സുതാര്യമായ വ്യക്തിയാണെന്നും അഹാന പറയുന്നു.

Also Read:വിഷ്ണുവിന്റെ ആദ്യവിവാഹം മുടങ്ങിയത് 80 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ: സുചിത്ര കേസിൽ വഴിത്തിരിവ്

തന്റെ വിദ്യാഭാസത്തെ കുറിച്ചും അഹാന വ്യക്തമാക്കുന്നുണ്ട്, താൻ ഒരു വിഷ്വല്‍ കമ്മ്യണിക്കേഷില്‍ ഗ്രാജുവേറ്റ് നേടിയെന്നും കൂടാതെ അഡ്വര്‍ട്ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗില്‍ പോസ്റ്റ് ഗ്രാജുവേറ്റും നേടിയിട്ടുണ്ടെന്നും അഹാന പറയുന്നു. താൻ പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെകുറിച്ച് അഹാന പറയുന്നുണ്ട്. തെലുങ്ക്, ബേക്കിംഗ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ആകാം, തലകറങ്ങി വീഴാതെ എങ്ങനെ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം, ടുവീലര്‍ ശരിയായി എങ്ങനെ ഓടിക്കാം എന്നീ കാര്യങ്ങളാണ് താന്‍ ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്നത് എന്നാണു അഹാന പറയുന്നത്.

നേരത്തെ, അഹാന തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും വ്യക്തമാക്കിയിരുന്നു. എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ കേരളത്തിൽ പഠിച്ച അഹാന ഉന്നതവിദ്യാഭ്യാസം നേടിയത് കേരളത്തിന് പുറത്താണ്. വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരിയാണ് അഹാന. അഡ്വർടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മണിമണി പോലുള്ള ഇംഗ്ലീഷിന് പ്രധാന കാരണം കോൺവെന്റ് സ്കൂളിലെ പഠനം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button