COVID 19Latest NewsIndiaNews

കോവിഡ് രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായ ഡോക്​ടര്‍മാരുടെ കണക്കുകൾ പുറത്തു വിട്ട് ഐ.എം.എ

ഡെല്‍റ്റ പ്ലസ്​ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ മഹാരാഷ്​ട്രയിലും കേരളത്തിലും ഡോക്​ടര്‍മാരുടെ മരണം തുടരുകയാണ്

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിൽ 798 ഡോക്​ടര്‍മാര്‍ക്ക്​ ജീവന്‍ നഷ്​ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡല്‍ഹിയാണ്​ പട്ടികയില്‍ ഒന്നാമത്​. 123 ഡോക്​ടര്‍മാര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്​ടമായത് ബീഹാറില്‍ 115 പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി.

ഡെല്‍റ്റ പ്ലസ്​ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയ മഹാരാഷ്​ട്രയിലും കേരളത്തിലും ഡോക്​ടര്‍മാരുടെ മരണം തുടരുകയാണ്​. മഹാരാഷ്​ട്രയില്‍ 23 പേരും കേരളത്തില്‍ 24 പേരും മരിച്ചു. പുതുച്ചേരിയിലാണ്​ ഏറ്റവും കുറവ്​ കോവിഡ്​ മരണം സ്ഥിരീകരിച്ചിരിക്കുന്നത്​. ഒരു ഡോക്​ടര്‍ മാത്രമാണ്​ പുതുച്ചേരിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

Read Also: പതിനാലുകാരിയുടെ മരണം ആത്മഹത്യയല്ലെന്ന് ഇന്‍റലിജന്‍സ് : പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ജൂണ്‍ 25-ന്​ 776 ഡോക്​ടര്‍മാര്‍ക്ക്​ ജീവന്‍ നഷ്​ടമായെന്നാണ്​ ഐ.എം.എ അറിയിച്ചത്​. അഞ്ച്​ ദിവസത്തിനുള്ളില്‍ 22 ഡോക്​ടര്‍മാരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. അതേസമയം, കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 40,000ല്‍ താഴെയെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button