Latest NewsKeralaNews

വിസ്മയയുടെ മരണ രംഗങ്ങൾ പുനരാവിഷ്‌ക്കരിച്ച് അന്വേഷണ സംഘം: കിരൺ തെളിവെടുപ്പിനെത്തിയത് നിർവികാരനായി

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഡമ്മി ഉപയോഗിച്ച് പരീക്ഷണം നടത്തി പോലീസ്. കിരൺകുമാറിന്റെ വീട്ടിലെത്തിയാണ് പോലീസ് ഡമ്മി ഉപയോഗിച്ച് വിസ്മയയുടെ മരണ രംഗങ്ങൾ പുനരാവിഷ്‌ക്കരിച്ചത്. വിസ്മയയെ ശൗചാലയത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതും ഇതിനുശേഷം കിരൺകുമാർ ചെയ്ത കാര്യങ്ങളും ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌ക്കരിച്ചു.

Read Also: വിഷ്ണുവിന്റെ ആദ്യവിവാഹം മുടങ്ങിയത് 80 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ: സുചിത്ര കേസിൽ വഴിത്തിരിവ്

വാതിൽ ചവിട്ടിത്തുറന്നതും തുടർന്നുണ്ടായ കാര്യങ്ങളുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കിരൺ വിശദീകരിച്ചു. ഇക്കാര്യങ്ങളെല്ലാം പോലീസ് ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പോലീസ് സർജനും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.

വിസ്മയയുടെ സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പോരുവഴിയിലെ എസ്.ബി.ഐ. ശാഖയിലും പോലീസ് പരിശോധന നടത്തി. ഇവിടെ ലോക്കറിലുണ്ടായിരുന്ന 42 പവന്റെ സ്വർണാഭരണങ്ങൾ കണ്ടെടുക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വിസ്മയയും കിരണും ഒരുമിച്ചെത്തിയാണ് സ്വർണം ലോക്കറിൽ വെച്ചത്. ഇതിനുശേഷം സ്വർണം ലോക്കറിൽ നിന്നെടുത്തിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു.

വിസ്മയയെ താൻ അഞ്ച് തവണ മർദിച്ചതായി കിരൺകുമാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വിസ്മയ മരിച്ച ദിവസം മർദ്ദിച്ചിട്ടില്ലെന്നും മൊഴിയിൽ പറയുന്നു. തികച്ചും നിർവികാരനായാണ് കിരൺ തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ച വരെയാണ് കിരണിന്റെ കസ്റ്റഡി കാലാവധി.

Read Also: റോണിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ വെട്ടുകത്തിയുമായി ഭാര്യ, തെറിവിളിയുമായി അമ്മ: മുക്കത്ത് നാടകീയ സംഭവങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button