ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി നിരവധി പേരിൽ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ കാത്തിരുന്നത് നാടകീയ സംഭവം. ആലപ്പുഴ സ്വദേശി റോണി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മുക്കത്തെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റോണിയെ തേടി വീട്ടിലെത്തുമ്പോഴെല്ലാം ഇയാളുടെ അമ്മ പോലീസുകാർക്ക് നേരെ അസഭ്യ വര്‍ഷം നടത്തുമായിരുന്നു. പിടികൂടാന്‍ എത്തുന്ന പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ നമ്പർ തപ്പിയെടുത്ത് പാത്രിരാത്രിയിലും വിളിച്ച് റോണിയും കൂട്ടരും അസഭ്യം വിളിക്കുമായിരുന്നു. റോണിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിൽ പോലീസ് ഇന്നെത്തിയതും ഇയാളുടെ വീട്ടിൽ തന്നെയാണ്.
മുക്കത്തെ വീട്ടിലെത്തിയ പോലീസിനെ ആദ്യം നേരിട്ടത് ഭാര്യയാണ്. റോണിയെ പോലീസ് പിടികൂടുമെന്നായപ്പോൾ ഭാര്യ വെട്ടുകത്തിയുമായി കൊലവിളി നടത്തി പോലീസുകാർക്ക് നേരെ ചാടി. തുടര്‍ന്ന് പോലീസ് ഏറെ പണിപ്പെട്ട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഗള്‍ഫില്‍ ഇയാളുടെ സുഹൃത്തായിരുന്ന ആളുടെ ഭാര്യയെയാണ് ഇയാള്‍ ഇപ്പോൾ ഭാര്യയായി ഒപ്പം കൂട്ടിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരിയിലാണ് തട്ടിപ്പിനിരയായവര്‍ ഗാന്ധിനഗര്‍ പോലീസില്‍ റോണിക്കെതിരെ പരാതി നല്‍കിയത്. അന്നുമുതല്‍ ഇയാള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
Post Your Comments