Latest NewsKeralaNews

കേരളം തീവ്രവാദികളുടെ താവളം: ക്രിമിനലിസം, അഴിമതി എന്നിവയില്‍ സാക്ഷരകേരളം മുങ്ങിയെന്ന് വിനയ് സഹസ്രബുദ്ധെ

തിരുവനന്തപുരം: കേരളം ഭീകരവാദികളുടെ താവളമായി മാറിയെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ. ബി.ജെ.പി സംസ്ഥാന സമിതിയുടെ യോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വര്‍ഗീയത, ക്രിമിനലിസം,അഴിമതി എന്നിവ കേരളത്തില്‍ കൊടികുത്തിവാഴുകയാണ്, രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് തെളിയിക്കുന്നത് സിപിഎം- എസ്ഡിപിഐ- മുസ്ലിംലീഗ് ബന്ധത്തെയാണെന്നും’ സഹസ്രബുദ്ധെ ആരോപിച്ചു .

Read Also : ക്വട്ടേഷന്‍ സംഘം സിപിഎം പോഷക സംഘടന, ഗ്യാങ് ലീഡര്‍ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവിന്റെ സഹോദരനും : ഷാഫി പറമ്പില്‍

‘ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. മരം മുറിയില്‍ എത്തി നില്‍ക്കുകയാണ് പിണറായി സര്‍ക്കാരിന്റെ അഴിമതികളെന്നും’ സഹസ്രബുദ്ധെ പറഞ്ഞു. അതേസമയം, കേരളത്തിലെ സ്വര്‍ണ്ണകളളക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സി.പി.എമെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

‘ സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍പോര്‍ട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ലോക്ക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ നിന്നും ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കൊടുവള്ളിയില്‍ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്? കണ്ണൂരില്‍ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്’ -സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button