KeralaLatest NewsNewsCrime

ക്വട്ടേഷൻ സംഘങ്ങൾക്കെതിരെയുള്ള സിപിഎം നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി

കോഴിക്കോട്: ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയുള്ള സി.പി.എമ്മിന്റെ നിലപാടുകൾക്കൊപ്പമാണെന്ന് വ്യക്തമാക്കി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കെ.കെ. മുഹമ്മദ് ഷാഫി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷാഫി സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്വട്ടേഷന്‍-മാഫിയ വിരുദ്ധ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചത്.

Also Read:ഡിപ്ലോമാറ്റിക് ബാഗ് സ്വർണ്ണക്കടത്ത്: ഇന്ത്യ യുഎഇയ്ക്ക് നോട്ടീസ് നൽകി, നിർണ്ണായക നീക്കം ഇതാദ്യം

ക്വട്ടേഷൻ സംഘങ്ങൾക്കെതിരെയുള്ള കാമ്പയിനെ കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള എം.വി. ജയരാജന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് അതില്‍ ‘പാര്‍ട്ടി നിലപാടിനൊപ്പം’ എന്ന തലക്കെട്ടാണ് ഷാഫി നൽകിയത്. ഷാഫിയുടെ പ്രതികരണം സോഷ്യൽ മീഡിയകളിൽ വൈറലായതോടെ മറുപടിയുമായി ഷാഫി തന്നെ നേരിട്ടെത്തി. ‘ഈ മഹത്തായ മണ്ണില്‍ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാലം മറുപടി തരും. പാര്‍ട്ടിയുടെ പേര് പറഞ്ഞു വൃത്തികെട്ട പ്രവണതകള്‍ കാട്ടിക്കൂട്ടുന്നവരെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. വലുത് പാര്‍ട്ടി തന്നെയാണ്’- ഷാഫി വ്യക്തമാക്കുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് പാർട്ടിയോട് എമുഖം രക്ഷിക്കാൻ വേണ്ടിയായിരുന്നു എം വി ജയരാജന്റെ പുതിയ കാമ്പയിൻ. പാർട്ടിക്കകത്തെ തന്നെ ക്വട്ടേഷൻ സഖാക്കളെ തിരിച്ചറിയുന്നതിനു വേണ്ടിയാണോ പുതിയ അടവെന്ന പരിഹാസവും കാമ്പയിനെതിരെ ഉയരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button