Latest NewsKeralaNattuvarthaNews

‘കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇപ്പോള്‍ കുറവുണ്ട്. പണിയില്ലാതായപ്പോള്‍ ഇവർ മറ്റു പണികളിലേക്ക് തിരിയുകയാണ്’

കൊലപാതകങ്ങളെ സി.പി.എം പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണ്'

തൃശൂർ: കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇപ്പോള്‍ കുറവുണ്ടെന്നും പണിയില്ലാതായപ്പോള്‍ ഇവർ മറ്റു ജോലികളിലേക്ക് തിരിയുകയാണെന്നും പരിഹാസവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ക്രിമിനല്‍ പ്രവർത്തനങ്ങ‍ള്‍ നടത്തുന്നവർക്ക് സി.പി.എം പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകങ്ങളെ സി.പി.എം പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണെന്നും സൈബർ ഇടങ്ങളിലെ സി.പി.എം ഗുണ്ടകള്‍ മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും സതീശൻ പറഞ്ഞു.

പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയത് പ്രതികളെയും അവരുടെ കുടുംബങ്ങളെയും സി.പി.എം സംരക്ഷിക്കുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നേതാക്കളിലേക്കും അന്വേഷണം എത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, ക്രിമിനല്‍ കേസുകളില്‍ ബി.ജെ.പിയുമായി ചേർന്ന് സി.പി.എം ഒത്തുതീർപ്പുണ്ടാക്കുകയാണെന്നും കുഴല്‍പ്പണക്കേസിന്റെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു. കേസിൽ ഒത്തുതീർപ്പുണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button