ബെയ്‌ജിങ്: നൂറിന്റെ നിറവിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. രാജ്യം ഭരിക്കുന്ന ഏക ഭരണകക്ഷി കൂടിയാണ് സി.സി.പി. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതും ഈ ഭരണകക്ഷിയാണ്. 1921 ല്‍ സോവിയറ്റ് യൂണിയന്‍റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫാർ ഈസ്റ്റേൺ ബ്യൂറോയുടെയും കമ്മ്യൂണിസ്റ്റ് ഇന്‍റർനാഷണലിന്‍റെ ഫാർ ഈസ്റ്റേൺ സെക്രട്ടേറിയറ്റിന്‍റെയും സഹായത്തോടെയാണ് ചൈനയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്.
ചെൻ ഡക്സിയു, ലി ദാവാവോ എന്നിവരാണ് പാര്‍ട്ടി സ്ഥാപകര്‍. സ്വാഭാവികമായും നിലനിന്നിരുന്ന അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ പോരാട്ടം വ്യാപിച്ചതോടെ ജനങ്ങള്‍ പാര്‍ട്ടിയിലേക്ക് ഒഴുകിയെത്തി. ചൈനീസ് ആഭ്യന്തരയുദ്ധത്തിന് ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നതിലേക്ക് പാര്‍ട്ടി ശക്തിപ്പെട്ടു. ഇന്ന് പാര്‍ട്ടിയാണ് ചൈനയില്‍ അവസാന വാക്ക്. സായുധ സേന, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, കോടതി, പൊലീസ് എല്ലാം നിയന്ത്രിക്കുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
ജൂലൈ ഒന്നിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്‍റെ നൂറാം വാർഷികം ചൈന ഔദ്യോഗികമായി ആഘോഷിക്കുന്നത്. ഓരോ അഞ്ചാം വർഷവും വിളിച്ചു ചേര്‍ക്കുന്ന നാഷണൽ കോൺഗ്രസാണ് സിസിപിയുടെ ഏറ്റവും ഉയർന്ന സംഘടനാസംവിധാനം. നാഷണൽ കോൺഗ്രസ് സെഷനുകള്‍ ഇല്ലാതിരിക്കുമ്പോൾ, കേന്ദ്രകമ്മിറ്റിയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാപനമായി പ്രവര്‍ത്തിക്കുന്നത്.
Post Your Comments