![](/wp-content/uploads/2021/01/indian-army-.jpg)
ജയ്പൂര്‍: സൈനിക മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആള്‍ പിടിയില്‍. ബസന്‍പീര്‍ സ്വദേശി ഭായ് ഖാന്‍ എന്നയാളാണ് പിടിയിലായത്. ജയ്‌സാല്‍മെറിലെ സൈനിക മേഖലയില്‍ നിന്നും പിടിയിലായ ഇയാള്‍ ചാരവൃത്തി നടത്തിയെന്നാണ് സൂചന.
ടിഎസ്പി ഗേറ്റിന് സമീപത്തു നിന്നാണ് ഭായ് ഖാന്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചാരവൃത്തി നടത്തിയെന്ന സംശയം ബലപ്പെട്ടത്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഉള്ളവരുമായി ഭായ് ഖാന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ശ്രീലങ്ക, ലണ്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലുള്ളവരുടെ നമ്പറുകളും ഭായ് ഖാന്റെ ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെയായി ഭായ് ഖാന്‍ പകല്‍ സമയങ്ങളില്‍ സൈനിക മേഖലയില്‍ എത്തിയിരുന്നു. ഇതോടെ ഭായ് ഖാനെ സുരക്ഷാ സേന നിരീക്ഷിച്ച് വരികയായിരുന്നു. പ്രദേശത്ത് കാന്റീന്‍ നടത്തുന്നയാളാണ് ഭായ് ഖാന്‍. ഇത് മറയാക്കിയാണ് ഇയാള്‍ സൈനിക മേഖലയില്‍ കടന്നിരുന്നത്.
Post Your Comments