COVID 19NattuvarthaLatest NewsKeralaIndiaNews

രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കാൻ പുതിയ വാക്സിൻ: ‘മൊഡേണ’ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി

മോഡേണയുടെ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നത് സിപ്ലയാണ്

ഡൽഹി: രാജ്യത്ത് ‘മൊഡേണ’ കോവിഡ് വാക്‌സിൻ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് മരുന്ന് നിർമാണ കമ്പനിയായ സിപ്ല അനുമതി തേടി ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയെ സമീപിച്ചു. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിന്റെ ഉപയോഗത്തിനായി ഇന്ന് അനുമതി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മോഡേണയുടെ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നത് സിപ്ലയാണ്.

മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനും വാക്‌സിന്‍ പരീക്ഷണമില്ലാതെയോ, വാക്‌സിന്‍ സ്വീകരിച്ചവരുടെ സുരക്ഷാ വിവരങ്ങള്‍ പരിശോധിക്കാതെയോ വിപണനത്തിന് അനുമതി നല്‍കാമെന്നാണ് സിപ്ല ആവശ്യപ്പെട്ടിട്ടുള്ളത്.

തിങ്കളാഴ്ചയാണ് മുംബൈ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ല മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടി ഡ്രഗ് കൺട്രോളറെ സമീപിച്ചത്. 90 ശതമാനത്തോളം പ്രതിരോധ ശേഷിയുള്ള മൊഡേണ വാക്സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button