
ഫിലാഡൽഫിയ : ഹോട്ടലിൽ ചിക്കൻ കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ അടുത്തേക്ക് വന്ന കവർച്ചക്കാരൻ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. പക്ഷെ ഇതൊന്നും അറിയാതെ യുവാവ് ചിക്കൻ കഴിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.
കവർച്ചക്കാരൻ പിന്നെയും യുവാവിന്റെ അടുത്തെത്തുമ്പോഴേക്കും തന്റെ കീശയിലെ ഫോൺ എടുത്തു നൽകുന്നതും സിസിടിവി ക്യാമെറയിൽ കാണാം. അപ്പോഴും യുവാവിന്റെ ഒരു കയ്യിൽ ചിക്കനുണ്ട്. കവർച്ചക്കാരൻ കിട്ടിയ പണവും മാലയും ഫോണുമായി കടയുടെ പുറത്തിറങ്ങി ബൈക്കിൽ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോയും ട്രോളുകളും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്.
വീഡിയോ കാണാം :
Post Your Comments