Latest NewsKeralaCinemaMollywoodNewsEntertainment

എന്റെ നാട്ടിൽ ആണുങ്ങൾക്ക് ഭൂമിയുടെ അവകാശമില്ല, പുരുഷന്മാർക്കാണ് പരാതി പറയേണ്ടി വരിക: അലൻസിയർ

കൊച്ചി: ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയതോടെയാണ് എം സി ജോസഫൈന് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. ഇപ്പോഴിതാ, വിഷയത്തിൽ ജോസഫൈനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ അലൻസിയർ. ബിഹൈൻവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളും വിവാദങ്ങളും പുതിയതല്ലെന്നും പണ്ടുമുതൽക്കേ ഇതെല്ലാമുണ്ടെന്നും അലൻസിയർ പറയുന്നു. ഒരാൾ പരാതി പറയുമ്പോൾ അതിനെ ആക്ഷേപിച്ച് പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ അലൻസിയർ ജോസഫൈനെ പോലെ രാജിവെയ്ക്കാൻ യോഗമുള്ള ആളുകൾ ഇനിയുമുണ്ടെന്ന് പരിഹസിച്ചു. എല്ലാ കാലത്തും സ്ത്രീകൾ അനുഭവിച്ചിട്ടുള്ള വേദനകളും പ്രശ്നങ്ങളും വലുതാണെന്നും അലൻസിയർ പറയുന്നു.

Also Read:ഒടുവിൽ കുറ്റസമ്മതം നടത്തി കിരൺ: പ്രതിയെ ജയിലിൽ നിന്ന് പുറത്തിറങ്ങാത്ത വിധം പൂട്ടാൻ അന്വേഷണ സംഘത്തിന് ഐജിയുടെ നിർദേശം

‘വിവാദങ്ങൾ വേദനിപ്പിക്കാറുണ്ട്. എനിക്ക് തിരിച്ച് ചീത്ത വിളിക്കാൻ അറിയാഞ്ഞിട്ടല്ല, അറിവില്ലാത്തവരോട് ചുമ്മാ എന്തിനാ എന്ന് കരുതിയിട്ടാ. ജീവിതം കെട്ടിപ്പെടുക്കണമെന്ന് ആഗ്രഹിച്ച ആളല്ല ഞാൻ. സ്ത്രീധന വിഷയങ്ങളൊക്കെ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ആയ ജോസഫൈൻ പറഞ്ഞ വാക്കുകൾ സങ്കടകരമാണ്. ഒരാൾ പരാതി പറയുമ്പോൾ അതിനെ ആക്ഷേപിച്ച് പറയുന്നത് വളരെ മോശമാണ്. ജോസഫൈനെ പോലെ രാജിവെയ്ക്കാൻ യോഗമുള്ള ആളുകൾ ഇനിയുമുണ്ട്. ഞങ്ങളുടെ നാട്ടിൽ പുരുഷന്മാർക്ക് ആണ് പരാതി പറയേണ്ടി വരിക. അതിൽ ഞാൻ അഭിമാനിക്കുന്നു. കഴിച്ചിട്ട് സ്വന്തം പാത്രം കഴുകാൻ ശീലിപ്പിച്ചതാണ് ഞങ്ങളെ. അതാണ് ഞങ്ങളുടെ നാടിന്റെ സംസ്കാരം. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെയാണ് ഭൂമിയുടെ അവകാശം. എന്റെ നാട്ടിൽ ആണുങ്ങൾക്ക് ഭൂമിയുടെ അവകാശമില്ല. എനിക്കുമില്ല. സ്ത്രീധന വിഷയം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അത് പുതിയ വാർത്തയല്ല. എല്ലാ കാലത്തും സ്ത്രീകൾ അനുഭവിച്ചിട്ടുള്ള വേദനകളും പ്രശ്നങ്ങളും വലുതാണ്’, അലൻസിയർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button