രാമനാട്ടുകര: സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. മുഹമ്മദ് ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ച് ആണ് ചോദ്യംചെയ്യുക. മുഹമ്മദ് ഷെഫീഖ് മൊഴി നല്‍കിയ മൂന്ന് പേരിലേക്കും അന്വേഷണം വ്യാപിക്കുക്കുമെന്നാണ് സൂചന.
Also Read:‘താനുള്ളപ്പോള്‍ എന്തിന് പേടിക്കണം..’ ട്രംപിനെക്കാള്‍ തന്നെ വിശ്വാസിക്കാമെന്ന് ഇസ്രായേലിനോട് ബൈഡൻ
കരിപ്പൂരില്‍ 2.33 കിലോ സ്വര്‍ണവുമായി കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ്, ഇന്നലെ കൊച്ചി കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കി എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം എടുത്തിരിക്കുന്നത്. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസുകളില്‍ കൂടുതല്‍ തെളിവുകൾ കണ്ടെത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കസ്റ്റംസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ജലീല്‍, സലിം, മുഹമ്മദ്, അര്‍ജുന്‍ എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയില്‍ ഉള്ളത്. ഇവരെ കേന്ദ്രീകരിച്ചും സ്വര്‍ണമെത്തിയ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒളിവിൽ പോയ അർജുൻ ആയങ്കി ഇന്നലെയാണ് കസ്റ്റംസിന് മുൻപിൽ ഹാജരായത്.
Post Your Comments