കണ്ണൂർ: സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, പൊട്ടിക്കുന്ന സ്വര്‍ണം (അടിച്ചുമാറ്റുന്നത്) എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത് വിട്ടു മാതൃഭൂമി ന്യൂസ്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച് ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് ചാനൽ പുറത്തുവിട്ടത്.
‘പാർട്ടിക്കാർക്ക് മൂന്നിലൊന്ന് കൊടുക്കുന്നതും നിന്നെ പ്രൊട്ടക്ട് ചെയ്യാനാണ്. മനസ്സിലായോ? പാർട്ടിക്കകത്തുനിന്ന് വിളിച്ചുപറയും. നമ്മുടെ അടുത്തുനിന്ന് പറ്റിപ്പോയി നമ്മുടെ പിള്ളേരാണെന്ന്. ഏതെങ്കിലും ഓണർ നിന്റെ ബാക്കിൽ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുമ്പോൾ ഷാഫിക്കയും ടീമും ആണെന്നറിഞ്ഞാൽ പിന്നെ അന്വേഷിട്ട് കാര്യമില്ല എന്നവർക്കറിയാം. അതുകൊണ്ട് ബേജാറാകേണ്ട ആവശ്യമില്ല. ഇത് നടക്കാത്തതൊന്നുമല്ല. ഒരുപാട് ഗെയിം നടന്നിട്ടുണ്ട്.’
ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാര്‍ട്ടിക്കാർ’ എന്ന് ഇതില്‍ ഓഡിയോയില്‍ വിശേഷിപ്പിക്കുന്നതെന്നാണ് സൂചന. ഇവര്‍ക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ഓഡിയോയിലുണ്ട്. സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷന്‍ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോണ്‍സംഭാഷണമാണ് പുറത്തുവന്നത്.
read also: ഡിപ്ലോമാറ്റിക് ബാഗ് സ്വർണ്ണക്കടത്ത്: ഇന്ത്യ യുഎഇയ്ക്ക് നോട്ടീസ് നൽകി, നിർണ്ണായക നീക്കം ഇതാദ്യം
സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരു ഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് പാർട്ടിക്കാർക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് പറയുന്നത്.
Post Your Comments