
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയ്ക്ക് ഗോവൻ ഗ്രാമം പിഴ വിധിച്ചു. ശുചിത്വ പരിപാലനത്തിന് മുന്തിയ പരിഗണന നൽകുന്ന നാച്ചിനോള ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. മാലിന്യം വലിച്ചെറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് പിഴ ചുമത്തിയത്. നോർത്ത് ഗോവയിൽ ജഡേജയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന അൽഡോന ഗ്രാമത്തിന്റെ അയൽഗ്രാമമാണ് നാച്ചിനോള. അമിതാവ് ഘോഷിനെപ്പോലെയുള്ള സെലിബ്രിറ്റികൾ അൽഡോന ഗ്രാമത്തിൽ താമസിക്കുന്നുണ്ട്.
ഗ്രാമത്തിന്റെ പുറത്തുനിന്നുപോലും ഇവിടെ മാലിന്യ നിക്ഷേപം നടത്തുന്നതായി കണ്ടെത്തിയതിനാൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിക്കുകയാണ് സർ പ്രാഞ്ച് തൃപ്തി ബാണ്ടോഡ്കർ പറഞ്ഞു. ഇത്തരക്കാരെ പിടിക്കൂടാനായി യുവ ജനങ്ങളുടെ ഒരു സംഘത്തെ നിയോഗിച്ചിരുന്നു.
Read Also:- ഫെർണാണ്ടീഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു
വലിച്ചെറിഞ്ഞ മാലിന്യക്കൂമ്പാരം പരിശോധിച്ചപ്പോൾ അജയ് ജഡേജയുടെ ചില ബില്ലുകൾ ഇതിൽ കണ്ടെത്തി. സംഭവം അജയ് ജഡേജയെ അറിയിച്ചതോടെ അദ്ദേഹം പിഴയടക്കാമെന്ന് അറിയിക്കുകയായിരുന്നു. സെലിബ്രിറ്റികൾ ഇവിടെ താമസിക്കുന്നതിൽ അഭിമാനമുണ്ട്. എന്നാലവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് വിഷമകരമാണെന്നും തൃപ്തി വ്യക്തമാക്കി.
Post Your Comments