Latest NewsKeralaNews

നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യനടത്തുന്നു: പരാതിയുമായി മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്

കുപ്രചാരം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് കെ.യു.ഡബ്ലൂ.ജെ ആവശ്യം.

തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യനടത്തുന്നു എന്ന പരാതിയുമായി പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ശബ്ന സിയാദ്. ഇത് സംബന്ധിച്ച് കെ.യു.ഡബ്ല്യൂ.ജെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. കുപ്രചാരം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് കെ.യു.ഡബ്ലൂ.ജെ ആവശ്യം.

Read Also: കോവിഡ് പ്രതിരോധ മരുന്നെന്ന വ്യാജേന നല്‍കിയത് വിഷ ഗുളികകള്‍, അമ്മയും മകളും മരിച്ചു: അയല്‍വാസി അറസ്റ്റിൽ

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ശബ്‌നക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button