Latest NewsKeralaNews

ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി: സാമൂഹിക പ്രതിരോധം സാധ്യമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യപ്പെട്ട അളവില്‍ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമായാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്കകം സാമൂഹിക പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തിന് ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല: പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും

’25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ വഴിയായിരിക്കും വിതരണം ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നില്ല. നിലവില്‍ അവര്‍ മറ്റ് ഏജന്‍സികള്‍ വഴിയാണ് വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ വാക്‌സിന്‍ ലഭ്യതയില്‍ രാജ്യമൊന്നാകെ നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചാല്‍ മാത്രമേ നമുക്ക് സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ’- മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,62,459 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ‘ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ 5,36,218 പേര്‍ക്ക് ആദ്യ ഡോസും 4,26,853 പേര്‍ക്ക് രണ്ട് ഡോസുകളും വിതരണം ചെയ്തു. മറ്റ് മുന്‍നിര പ്രവര്‍ത്തകരില്‍ 5,51,272 പേര്‍ക്ക് ആദ്യ ഡോസും 4,29,737 പേര്‍ക്ക് രണ്ട് ഡോസുകളും വിതരണം ചെയ്തു. 45 വയസിന് മുകളിലുള്ള 78,12,226 പേര്‍ക്ക് ആദ്യ ഡോസും 22,76,856 പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി. 18 മുതല്‍ 44 വയസ് വരെയുള്ള 18,05,308 പേര്‍ക്ക് ആദ്യ ഡോസും 23,989 പേര്‍ക്ക് രണ്ട് ഡോസുകളും വിതരണം ചെയ്തു. സംസ്ഥാനത്ത് ഇതുവരെ മൊത്തം 1,07,05,024 പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 31,57,435 പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി. മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആളുകള്‍ക്ക് ആദ്യത്തെ ഡോസും 12 ശതമാനം ആളുകള്‍ക്ക് രണ്ട് ഡോസുകളും നല്‍കാന്‍ സാധിച്ചെന്നും’ മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button