Latest NewsKeralaNewsIndia

‘എന്റെ ദ്വീപിനെക്കുറിച്ച് പറഞ്ഞാല്‍ ഞാൻ ഭദ്രകാളിയാകും’: ബയോ പരാമർശം ഇപ്പോൾ സൂക്ഷിച്ച് ആണെന്ന് ഐഷ സുൽത്താന

കൊച്ചി: ലക്ഷദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറഞ്ഞാൽ താൻ ഭദ്രകാളിയെപ്പോലെ ആകുമെന്ന് സിനിമ പ്രവർത്തക ഐഷ സുൽത്താന. തന്റെ നാടിനെക്കുറിച്ചു പോലും നുണപറയുമ്പോൾ തനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും ദേഷ്യം വരുമെന്നും ഐഷ വ്യക്തമാക്കി. ദ്വീപിൽ വികസനം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും എന്നാൽ, വികസനം അമിതമാകരുത് എന്നാണു ആവശ്യമെന്നും ഐഷ ഏഷ്യാനെറ്റ് ന്യൂസിന്റ് പോയിന്റ് ബ്ലാങ്കിൽ വ്യക്തമാക്കി.

‘ദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറയുന്നത് കെട്ടാൻ ഭദ്രകാളിയെപ്പോലെയാകും. ഞാന്‍ സാധാരണക്കാരിയാണ് ഇതിന്റെ പേരില്‍ എനിക്ക് എന്റെ സ്വഭാവം മാറ്റാന്‍ പറ്റില്ല. ബയോ എന്ന് പേര് ഇപ്പോള്‍ പറയുന്നത് ശ്രദ്ധിച്ചാണ്. എന്റെ അനിയന്‍ ബയോ മാത്‌സാണ് പ്ലസ് ടു എടുത്തിരിക്കുന്നത്. ബയോ എന്ന പേര് പറയുമ്പോള്‍ രാജ്യദ്രോഹം, ബയോവെപ്പണ്‍ എന്ന വാക്കുകളൊക്കെ നമ്മളെ അലട്ടും,’ ഐഷ പറഞ്ഞു.

Also Read:ആ മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാൻ കഴിയില്ലെന്ന് കേന്ദ്രത്തിനെതിരെ കമൽ ഹാസന്റെ വിമർശനം

‘തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്താൻ ശ്രമം, പോലീസ് ചോദിച്ച ചോദ്യങ്ങളെല്ലാം ആ തരത്തിലുള്ളതായിരുന്നു. യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ചില ആളുകൾ എന്നെ ഒരു ടൂൾ ആയി ഉപയോഗിച്ചു. അതോടെ, എന്നെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങൾ പോയി. മാധ്യമ ശ്രദ്ധ എന്നിലേക്ക് വന്നു. അവരുടെ ആവശ്യം ഇതൊക്കെയായിരുന്നു. ലക്ഷദ്വീപിലെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞാൽ എനിക്ക് ശരിക്കും ദേഷ്യം വരും. നുണകൾ കേട്ടുകൊണ്ടിരിക്കേണ്ട ആവശ്യം എനിക്കില്ല’, ഐഷ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button