ന്യൂഡൽഹി: അക്കൗണ്ട് ലോക്ക് മരവിപ്പിച്ച നടപടിയിൽ ട്വിറ്ററിനോട് വിശദീകരണം തേടി കേന്ദ്രം. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ട്വിറ്ററിനോട് വിശദീകരണം തേടിയത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെയും ശശി തരൂരിന്റെയും അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചതിനാണ് നടപടി. രണ്ടു ദിവസത്തിനകം മറുപടി നൽകാനാണ് പാർലമെന്ററി കമ്മിറ്റി ട്വിറ്ററിനോട് നിർദ്ദേശിച്ചിരിക്കുന്നത്.
Read Also: ആശങ്കയുയർത്തി ഡെല്‍റ്റ വൈറസിന്റെ വകഭേദം: പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ കോഴിക്കോടും
അതേസമയം ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുകയാണ്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായി കാണിച്ചാണ് ട്വിറ്റർ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മറ്റൊരു കേസും ട്വിറ്ററിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ട്വിറ്ററിൽ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ പരാതി നൽകിയിരിക്കുന്നത്.
Post Your Comments