ഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ മിസൈലായ അഗ്നി പ്രൈമിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഡി.ആർ.ഡി.ഒ വ്യക്തമാക്കി. ഒഡീഷയിലെ ചാന്ദിപൂരിലെ വിക്ഷേപണ കേന്ദ്രത്തിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണ വിക്ഷേപണത്തിൽ നിശ്ചയിച്ചുറപ്പിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും മിസൈൽ പൂർത്തീകരിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ തലമുറയിൽപെട്ട ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈമിന് 1000 മുതൽ 2000 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകും. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന് അഗ്നി 3 മിസൈലിന്റെ പകുതി മാത്രം ഭാരമാണ് ഉള്ളത്. അഗ്നി പ്രൈം മിസൈലുകൾ റോഡിൽ നിന്നും റെയിലിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്നതാണ്.
നിർമാണ പ്രത്യേകതകൾ കാരണം കൂടുതൽ നാൾ സൂക്ഷിച്ചു വയ്ക്കാനും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും വളരെ എളുപ്പം കൊണ്ടുപോകാനും സാധിക്കുന്നതാണ് അഗ്നി പ്രൈം മിസൈലുകൾ. ഇന്ത്യൻ മഹാസമുദ്രത്തിലെ ശത്രു രാജ്യങ്ങളുടെ മുന്നേറ്റം ചെറുക്കാനായിരിക്കും അഗ്നി പ്രൈം ഉപയോഗിക്കുക എന്നാണ് ലഭ്യമായ വിവരം.
Post Your Comments