KeralaLatest NewsIndia

‘എന്റെ നമ്പർ വിസ്മയ പലരോടും ചോദിച്ചു, ജീവിക്കാൻ അത്രമാത്രം മോഹിച്ചു കാണും, ഞാൻ അറിയാൻ വൈകി’: സുരേഷ് ഗോപി

സ്ത്രീപീഡന വിഷയങ്ങളിൽ പരിഹാരം കാണാൻ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചുള്ള റിപ്പോർട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

കൊല്ലം∙ തന്റെ ഫോൺ നമ്പർ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നതായി നടനും എംപിയുമായ സുരേഷ് ഗോപി. ‘വളരെ വൈകിയാണ് ‍ഞാൻ അത് അറിഞ്ഞത്. എന്റെ ഫോൺ നമ്പർ തരുമോയെന്നു ചോദിച്ച് മാധ്യമപ്രവർത്തകർക്കു പോലും വിസ്മയ സന്ദേശമയച്ചിരുന്നതായി ഇപ്പോഴാണ് അറിയുന്നത്. ജീവിക്കാൻ അത്രമാത്രം മോഹിച്ചു കാണും.’

‘ഒരു പരാതി പറഞ്ഞാൽ, ഒരുപക്ഷേ ഇവിടെ വന്നു കൂട്ടികൊണ്ടു പോകുമെന്നും വേണമെങ്കിൽ തടയാൻ വരുന്നവനു രണ്ടു തല്ലു കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോയേക്കുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാം.’– വിസ്മയയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിക്കായി കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സുരേഷ് ഗോപി ആവർത്തിച്ചു. കേരളത്തിൽ ആവർത്തിക്കുന്ന ഇത്തരം സ്ത്രീപീഡന വിഷയങ്ങളിൽ പരിഹാരം കാണാൻ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചുള്ള റിപ്പോർട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പോകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ഇക്കാര്യം സൂചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button