ന്യൂഡല്‍ഹി : കോവിഡ് വാക്‌സിൻ വിരുദ്ധ ട്വീറ്റുമായി രംഗത്തെത്തിയ ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. വാക്‌സിന്റെ ദൂഷ്യഫലങ്ങള്‍ സര്‍ക്കാര്‍ പഠിക്കുന്നില്ലെന്നും വിവരങ്ങള്‍ പോലും പുറത്തുവിടുന്നില്ലെന്നുമാണ് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതോടെയാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നത്. വിമര്‍ശനം കടുത്തതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. വാക്‌സിനെടുത്തതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടുമായിട്ടായിരുന്നു പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്.
താന്‍ വാക്‌സിന് എതിരല്ല. പരീക്ഷണാടിസ്ഥാനത്തില്‍, പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലാത്ത വാക്‌സിന്‍ യുവാക്കള്‍ക്കും കോവിഡ് ഭേദമായവര്‍ക്കും നല്‍കുന്നത് ഉത്തരവാദിത്വരഹിതമാണെന്നാണ് തന്റെ നിലപാട്. തന്റെ സുഹൃത്തുക്കളും ബന്ധുക്കളും തന്നെ വാക്‌സിൻ വിരുദ്ധനാക്കി ചിത്രീകരിക്കുന്നത് കൊണ്ടാണ് വിശദീകരണം ട്വീറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : ‘ഞങ്ങൾ ദ്വീപുകാർ രാജ്യസ്നേഹികളാണ്, പ്രഫുൽ പട്ടേലിനെ മാറ്റുമെന്ന് ഉറപ്പുണ്ട്’: ഐഷ സുൽത്താന
ആരോഗ്യമുള്ള യുവാക്കള്‍ കോവിഡ് മൂലം വലിയ പ്രശ്‌നങ്ങള്‍ക്കോ മരണത്തിനോ സാധ്യത ഇല്ല. എന്നാല്‍, വാക്‌സിന്‍ എടുത്തതു മൂലം അവര്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശാന്ത് ഭൂഷണ്‍ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. വാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കോവിഡ് ഭേദമായവരില്‍ സ്വാഭാവികമായി ഉണ്ടാവും. വാക്‌സിന്‍ ഒരുപക്ഷേ അത് കുറയ്ക്കാനും മതിയെന്ന് ട്വീറ്റില്‍ പറയുന്നു. താന്‍ വാക്‌സിന്‍ എടുത്തിട്ടില്ല, എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കി.
അതേസമയം,രാജ്യത്ത് കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങളില്‍ വീഴരുതെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത്.
Post Your Comments