KeralaLatest NewsNews

കണ്ണാടി പഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്: കാരണം ഇതാണ്

പാലക്കാട്: ഡെല്‍റ്റ വൈറസ് വകഭേദത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂണ്‍ 28 മുതല്‍ ഏഴ് ദിവസത്തേക്ക് പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിടാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു.

Also Read: ആരോഗ്യവിദഗ്ദ്ധരെ ഞെട്ടിച്ച് വീണ്ടും കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു : 26 രാജ്യങ്ങളില്‍ സാന്നിധ്യം

ജില്ലയില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പര്‍ക്കം എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ണാടി ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിയില്‍ നിന്നാണ് രോഗം പകരാന്‍ ഇടയായതെന്ന് കണ്ടെത്തിയിരുന്നു. സമ്പര്‍ക്ക പട്ടികയില്‍ വന്ന എല്ലാ വ്യക്തികള്‍ക്കും കോവിഡ് ബാധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണാടി പഞ്ചായത്ത് അടച്ചിടാന്‍ തീരുമാനിച്ചത്.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ദിവസങ്ങളില്‍, പൊതുജനങ്ങളുടെ പ്രവേശനം പൂര്‍ണമായും ഒഴിവാക്കി ഉച്ചയ്ക്ക് 2 മണി വരെ 50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button