Latest NewsKeralaNews

‘കുഞ്ഞിനെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല’: രേഷ്‌മ തന്നെ പൊട്ടനാക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ്

രേഷ്മയുടെ സിം കാര്‍ഡ് പരിശോധിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

കൊല്ലം: കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. ‘രേഷ്മയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് താന്‍ അറിഞ്ഞിരുന്നില്ല. ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലി ഭാര്യ രേഷ്മയുമായി താന്‍ തര്‍ക്കിച്ചിട്ടുണ്ട്’- വിഷ്ണു വ്യക്തമാക്കി.

‘കുഞ്ഞിനെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് രേഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍ ആരോടും ചാറ്റിങ് ഇല്ലെന്നായിരുന്നു മറുപടി. ഒരിക്കല്‍ ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ താന്‍ രേഷ്മയുടെ ഫോണ്‍ നശിപ്പിച്ചു. പിന്നീട് പുതിയ ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു. തന്നെ രേഷ്മ പൊട്ടനാക്കുകയായിരുന്നു’- വിഷ്ണു പ്രതികരിച്ചു.

Read Also: മുസ്‌ലിം ലീഗ് ക്വട്ടേഷന്‍ സംഘത്തെ വെളളപൂശുകയാണെന്ന് എസ്.ഡി.പി.ഐ

അതേസമയം കേസ് അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. ചാത്തന്നൂര്‍ എസി.പി.വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും വിവിധ മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലമാക്കി. രേഷ്മയുടെ സിം കാര്‍ഡ് പരിശോധിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്ക് അധികൃതരുടെ വരെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button