കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിക്ക് യാതൊരു പങ്കുമില്ലെന്ന് ആയങ്കിയുടെ അഭിഭാഷകന്‍ റെമീസ്. കേസിൽ പ്രതിയായ ഷഫീഖിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ അർജുൻ ആയങ്കിയെ കസ്റ്റംസിന് അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചത് പ്രകാരമാണ് കൊച്ചിയിലെത്തിയതെന്ന് അഭിഭാഷകൻ റെമീസ് പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ റമീസ് കേസില്‍ പങ്കുണ്ടെന്നോ സ്വര്‍ണം കടത്തിയെന്നോ കാര്യം കസ്റ്റംസ് അയച്ച നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്നു.
‘അർജുൻ അറസ്റ്റ് ചെയ്യണമെങ്കിൽ വ്യക്തമായ തെളിവ് വേണം. അറസ്റ്റിന് കസ്റ്റംസ് ശ്രമിച്ചിട്ടില്ല. അര്‍ജുന് ഒളിവില്‍ പോകേണ്ട ആവശ്യവുമില്ല. ഇന്ന് ഹാജരാകാന്‍ പറഞ്ഞു. ഹാജരായി. അര്‍ജുന്‍ 22 തവണ സ്വര്‍ണ കടത്തിയിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ പിടികേണ്ടതല്ലേ. അങ്ങനെയൊരു സംഭവമില്ല. സ്വര്‍ണം കടത്തിയിട്ടുമില്ല. ഷഫീഖ് കേസിലെ പ്രതിയാണ്. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മറ്റൊരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല’, റമീസ് വ്യക്തമാക്കുന്നു.
അതേസമയം, സ്വർണക്കടത്ത് കേസിൽ പ്രതിയായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ആയങ്കിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്. തനിക്ക് പ്രതിഫലമായി നാല്‍പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്. ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്. ഷെഫീഖിന് ആയങ്കി അയച്ച സന്ദേശങ്ങള്‍ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.
Post Your Comments