Latest NewsIndiaNews

‘ദ്വീപിൽ മദ്യം വന്നോട്ടെ, വേണ്ടെന്ന് പറഞ്ഞിട്ടില്ല’: വികസനം വേണം, പക്ഷെ പ്രഫുൽ പട്ടേലിനെ വേണ്ടെന്ന് ഐഷ സുൽത്താന

പ്രഫുൽ പട്ടേൽ തനി ഒരു ബിസിനസുകാരൻ ആണ്

കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങൾക്ക് എതിരെ വിമർശനവുമായി എത്തിയ സിനിമ പ്രവർത്തക ഐഷ സുൽത്താന വികസനം ലക്ഷദ്വീപിൽ വേണം എന്നാൽ പ്രഫുൽ പട്ടേലിനെ വേണ്ടെന്ന് പറയുന്നു. മനോരമയുടെ നേരെ ചൊവ്വേ പരിപാടിയിലാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

തന്റെ നാടിനെക്കുറിച്ചു പോലും നുണപറയുമ്പോൾ തനിക്ക് അഭിനയിക്കാൻ അറിയില്ല. തീവ്രവാദം ഉൾപ്പടെ യുള്ള ആരോപണം ഉയർന്നതിനെക്കുറിച്ചു ഐഷ പറഞ്ഞു. ഇത്രവർഷമായും ഇങ്ങനെ ഒരു സമരമുറ ലക്ഷദ്വീപിലെ ജനങ്ങൾ ഇതുവരെ കണ്ടിട്ടില്ല. വികസനം ആവശ്യമാണ് വന്നോട്ടെ. ദ്വീപിൽ മദ്യം വന്നോട്ടെ, വേണ്ടെന്ന് പറഞ്ഞിട്ടില്ല. പ്രഫുൽ പട്ടേലിനെ പോലെ ഒരു വ്യക്തി ആ നാട്ടിൽ വന്നു നടത്തുന്നകാര്യങ്ങൾക്കാണ് താൻ എതിരെന്നും ഐഷ പറയുന്നു.

read also: ‘ഞങ്ങൾ ദ്വീപുകാർ രാജ്യസ്നേഹികളാണ്, പ്രഫുൽ പട്ടേലിനെ മാറ്റുമെന്ന് ഉറപ്പുണ്ട്’: ഐഷ സുൽത്താന

മുൻപും ബിജെപി കേന്ദ്ര ഭരണകൂടത്തിന്റെ പ്രതിനിധികൾ ലക്ഷദ്വീപിൽ അധികാരത്തിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ പ്രഫുൽ പട്ടേലിനെതിരെ മാത്രമാണ് വിമർശനം. അതിനുകാരണം അദ്ദേഹത്തിന്റെ പശ്ചാത്തലം കൂടിയാണെന്നും ഐഷ പറയുന്നു. ”വികസനം വന്നോട്ടെ, ആർക്കും തടസമില്ല. ഞങ്ങളുടെ അവകാശം തീരുമാനിക്കേണ്ടത് ഇന്ന് വന്നൊരാൾ അല്ല. പ്രഫുൽ പട്ടേൽ തനി ഒരു ബിസിനസുകാരൻ ആണ്. അയാളിലെ ഒരു ബിസിനസുകാരനെയാണ് ലക്ഷദ്വീപിൽ കണ്ടത്. കെട്ടിടങ്ങൾ ഇടിച്ച് പുതിയ കെട്ടിടങ്ങൾ പണിയാനാണ് അയാൾ ശ്രമിക്കുന്നത്. പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപിൽ നിന്നും മാറ്റുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. ദ്വീപിൽ വികസനം വരണം’, ഐഷ വ്യക്തമാക്കുന്നു.

തനിക്ക് വിദേശ ബന്ധമുണ്ടെന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു പോലീസ് ചോദിച്ചിരുന്നതെന്ന് രാജ്യദ്രോഹകുറ്റത്തിന് കവരത്തി പോലീസ് കേസെടുത്ത ഐഷ പറയുന്നു. പോലീസിന്റെ ചോദ്യങ്ങളും അന്വേഷണങ്ങളും തനിക്ക് വിദേശബന്ധമുണ്ടെന്ന തരത്തിലായിരുന്നുവെന്നും ഐഷ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button