ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കറ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമ പ്രവർത്തകരുടെയും സാനിധ്യത്തിലാണ് ചിത്രം റിലീസ് ചെയ്തത്. കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത്. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ തീർത്തും വ്യത്യസ്തമായ ഒരു മുഖമാണ് ചിത്രത്തിൽ കാണാനാവുക.
ഒരു സിനിമയുടെ ദൃശ്യാനുഭവം ആണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. കോഴിയും ഒരു പ്രധാന കഥാപാത്രം ആയി കറയിലുണ്ട്. ആളുകളുടെ ചിന്തയ്ക്ക് വിട്ടു കൊടുക്കുന്ന കഥാരീതിയാണ് കറയിലുള്ളത്. കറയുടെ നിർമാണം മോഹൻകുമാർ ആണ്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഷെവ്‌ലിൻ, ക്യാമറ ആശ്രിത് സന്തോഷ്, പോസ്റ്റർ ഡിസൈനിങ് ലൈനോജ്. മേക്കപ്പ് അർഷദ് വർക്കലയും വസ്ത്രാലങ്കാരം രതീഷും കലാസംവിധാനം അഖിൽ റോയ്യും സംഘട്ടനം ശ്രാവൺ സത്യയും നിർവഹിച്ചിരിക്കുന്നു.
Post Your Comments