തിരുവനന്തപുരം: കുഴല്പണക്കേസിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അങ്ങനെയൊരു കേസ് തനിക്കെതിരെയോ പാർട്ടിക്കെതിരെയോ ഇതുവരെ ഇല്ലെന്നും ഉണ്ടെങ്കിൽ കേസിന്റെ എഫ്‌ഐആർ നമ്പർ കാണിക്കാനും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത്തരം അഭ്യൂഹങ്ങൾ നിങ്ങൾ മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്.
കൈരളിയും ദേശാഭിമാനിയും അനുബന്ധ പത്രങ്ങളും പറഞ്ഞാൽ മാത്രം പോരാ കേസ് അന്വേഷിക്കുന്നത് പിണറായി വിജയൻറെ പോലീസ് ആണ് അവർ കേസെടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ പ്രസീദയുടെ ശബ്ദരേഖയെ കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾ കൊടുക്കുന്ന എല്ലാ ശബ്ദരേഖയും ഒറിജിനൽ ആണോ എന്ന് സുരേന്ദ്രൻ തിരിച്ചു ചോദിച്ചു.
സംസ്ഥാനത്തു നടക്കുന്ന കള്ളപ്പണ -സ്വർണ്ണക്കടത്ത് ഇടപാടുകൾക്കെല്ലാം പിന്നിൽ സിപിഎമ്മും അവരുടെ കൊട്ടേഷൻ സംഘങ്ങളുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
Post Your Comments