ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പരിമിതമായ സര്‍വീസ് നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ. യുഎഇ നടപ്പാക്കിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
‘യുഎഇ സര്‍ക്കാര്‍ നടപ്പാക്കിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച ഷെഡ്യൂളുകളിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് യുഎഇയിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ യോഗ്യത ഉറപ്പ് വരുത്തുക’ – എയര്‍ ഇന്ത്യ അറിയിച്ചു.
ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ നിയന്ത്രണം ജൂലൈ 21 വരെ തുടരുമെന്ന് യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ, ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേയ്ക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments