
ദില്ലി: ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് പുത്തൻ വകഭേദമായ എസ് എക്സ് എക്സിക്യൂട്ടീവ് അവതരിപ്പിച്ച് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. പെട്രോൾ എൻജിനുള്ള ക്രെറ്റ എസ് എക്സ് എക്സിക്യൂട്ടീവിന് 13.18 ലക്ഷം രൂപയാണ് ഷോറൂം വില. ഡീസൽ പതിപ്പിന് ഒരു ലക്ഷം രൂപ കൂടി അധികം നൽകണം. പെട്രോൾ ഡീസൽ മോഡലുകൾ വില്പനയ്ക്കുള്ള ഈ ക്രെറ്റയിൽ മാനുവൽ ഗിയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ.
ക്രെറ്റയുടെ എസ് എക്‌സ് മോഡലിന് തൊട്ടു താഴെയാണ് എസ് എക്സ് എക്സിക്യൂട്ടീവിന്റെ സ്ഥാനം. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ സി ആർ ഡി ഐ ഡീസൽ എൻജിനുകളാണ് ക്രെറ്റ എസ് എക്സ് എക്സിക്യൂട്ടീവിന്റെ ഹൃദയം. പെട്രോൾ എൻജിന് പരമാവധി 113 ബി എച്ച് പി കരുത്തും 144 എൽ എം ടോർക്കും സൃഷ്ടിക്കാനാവും. സി ആർ ഡി ഐ ഡീസൽ എൻജിൻ 113 ബി എച്ച് പി കരുത്തും 250 എൻ എം വരെ ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ.
Read Also:- യൂറോ കപ്പിൽ ഫ്രാൻസ് ഇന്ന് സ്വിറ്റ്‌സർലാന്റിനെ നേരിടും
എസ് എക്സിനെ അപേക്ഷിച്ചു ചില ഫീച്ചറുകൾ കുറച്ചാണ് എസ് എക്സ് എക്സിക്യൂട്ടീവ് മോഡൽ വിപണിയിലെത്തുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ വിലയിലും കാര്യമായ കുറവുണ്ട് (78,000). ക്രോം ഡോർ ഹാൻഡിൽ, അർക്കമിഡീസ് സൗണ്ട് സിസ്റ്റം, ശബ്‍ദം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ബട്ടൺ എന്നിവയൊന്നും പുത്തൻ ക്രെറ്റയിൽ ലഭ്യമല്ല. മാത്രമല്ല ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി സഹിതമുള്ള 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും വാഹനത്തിൽ ഇല്ല.
Post Your Comments