ദക്ഷിണകൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ പരിഷ്‌കരിച്ച പതിപ്പിനെ അടുത്തമാസം ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 11മുതല്‍ 21 വരെ നടക്കുന്ന GIIAS 2021 മോട്ടോര്‍ ഷോയില്‍ പുതുക്കിയ എസ്യുവിയെ ഹ്യുണ്ടായി അവതരിപ്പിക്കും.
ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ അതിന്റെ പുത്തന്‍ സ്റ്റൈലിങ്ങിനൊപ്പം നിരവധി പുത്തന്‍ ഫീച്ചറുകളും ഇടംപിടിക്കും. ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ പ്രധാന മാറ്റങ്ങളിലൊന്ന് എസ്യുവിയുടെ മികച്ച രണ്ട് ട്രിമ്മുകളില്‍ അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റങ്ങള്‍ (ADAS) ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്. എംജി ആസ്റ്റര്‍ പോലുള്ള മറ്റ് ഇടത്തരം എസ്യുവികള്‍ ഇതിനകം തന്നെ ഇത് വാഗ്ദാനം ചെയ്യുന്നതിനാല്‍, ഈ ADAS സവിശേഷതകള്‍ ഇന്ത്യന്‍ മോഡലിലേക്കും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Also:- സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ കാരണങ്ങള്‍!
ഫേസ്ലിഫ്റ്റ് ചെയ്ത ക്രെറ്റയ്ക്ക് അപ്ഡേറ്റ് ചെയ്ത ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും ലഭിക്കും. അത് വാഹനം മോഷ്ടിക്കപ്പെട്ടാല്‍ ട്രാക്കിംഗിന് സഹായിക്കും. മോഷ്ടിക്കപ്പെട്ട വാഹനത്തിന്റെ ഇമ്മൊബിലൈസേഷന്‍, വാലെറ്റ് പാര്‍ക്കിംഗ് മോഡ് എന്നിവ പോലുള്ള പുതിയ സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം ഉടമയുടെ മൊബൈല്‍ ഫോണിലൂടെ ആക്സസ് ചെയ്യാനും സാധിക്കും.
Post Your Comments