റൊമാനിയ: യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്ന് സ്വിറ്റ്‌സർലാന്റിനെ നേരിടും. മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം കടന്ന ഫ്രാൻസിനെ മറികടക്കുക സ്വിറ്റ്‌സർലാന്റിന് എത്ര എളുപ്പമാക്കില്ല. ജർമനിയെ തോൽപ്പിച്ചു കൊണ്ട് ടൂർണമെന്റ് ആരംഭിച്ച ഫ്രാൻസിന് അതിനു ശേഷം ആ മികവ് പുലർത്താനായില്ല. ഹംഗറിയോടും പോർച്ചുഗലിനോടും ഫ്രാൻസ് സമനില വഴങ്ങിയിരുന്നു.
മികച്ച ഫോമിൽ തുടരുന്ന കരിം ബെൻസീമയാണ് ഫ്രാൻസിന്റെ പ്രതീക്ഷ. പോർച്ചുഗലിനെതിരായ ഗ്രൂപ്പ് ഘട്ടത്തിൽ താരം ഗോൾ കണ്ടെത്താൻ തുടങ്ങിയത് ഫ്രാൻസിന് ആത്മവിശ്വാസം നൽകും. എന്നാൽ സൂപ്പർതാരം എംബപ്പെ ഇപ്പോഴും ഗോൾവലക്കു മുന്നിൽ തന്റെ പതിവ് ഫോമിൽ എത്തിയിട്ടില്ല.
Read Also:- കൊഴുപ്പ് കുറയ്ക്കാന്‍ ഇഞ്ചിയും ചെറുനാരങ്ങയും
അതേസമയം, ഫ്രാൻസിന് വെല്ലുവിളിയാകുന്നത് താരങ്ങളുടെ പരിക്കാണ്. ഡെംബലെ നേരത്തെ തന്നെ പരിക്കേറ്റു ടൂർണമെറ്റിൽ നിന്ന് പുറത്തായിരുന്നു. ലൂക്ക ഫെർണാണ്ടസും പരിക്കിന്റെ പിടിയിലാണ്. സ്വിറ്റ്‌സർലാന്റ് നിരയിൽ കാര്യമായ പരിക്കുകളൊന്നുമില്ല. അവസാന മത്സരത്തിൽ തുർക്കിയെ തോൽപ്പിച്ചത് സ്വിറ്റ്‌സർലാന്റ് സ്‌ക്വാഡിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
Post Your Comments