കോവളം: പതിനൊന്ന് വയസ്സുകാരൻ അഭിജിത്തിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. സ്വന്തമായിട്ടുള്ള രണ്ടു മനുഷ്യർക്ക് വേണ്ടി അമ്മൂമ്മയില്‍ നിന്നും ജീവിതത്തിന്റെ ഉത്തരവാദിത്തം പങ്കിടാൻ ഒരു മീൻ കുട്ടയുമായി കോളവത്തെ വീടുകളിൽ അവനുണ്ടാകും. അമ്മൂമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ പട്ടിണി മാറ്റാനാണ് സൈക്കിളിൽ ഒരു ചരുവം മീനുമായി അഭിജിത്തിന്റെ ഈ പോരാട്ടം. അച്ഛനും അമ്മയും ഉപേക്ഷിച്ചതോടെ താങ്ങായ അമ്മൂമ്മയ്ക്ക് വേണ്ടിയാണ് ഈ പ്രിയപ്പെട്ട പേരമകന്റെ അധ്വാനം മുഴുവൻ.
Also Read:സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിൻ : ആരോഗ്യവകുപ്പ് ഉത്തരവിറക്കി
പ്രായമേറുന്ന അമ്മൂമ്മയ്ക്ക് ഒരുപാട് നടക്കാന്‍ പറ്റുന്നില്ല എന്നത് തന്നെയാണ് അഭിജിത്തിനെ അധ്വാനിക്കാൻ പ്രാപ്തനാക്കിയ ഒരേയൊരു കാരണം. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് മീന്‍ വില്‍പ്പന. ഉച്ചകഴിഞ്ഞ് പഠനവും. അഭിജിത്തിന്റെ ഒരു ദിവസം ഇങ്ങനെയാണ് കടന്നു പോകുന്നത്.
ഒരു കൊച്ചു വാടകവീട്ടില്‍ അമ്മൂമ്മ സുധയ്ക്കും സഹോദരി അമൃതയ്ക്കുമൊപ്പമാണ് അഭിജിത്ത് കഴിയുന്നത്. അഭിജിത്തിന് ഒന്നരയും അമൃതയ്ക്ക് രണ്ടരവയസ്സും പ്രായമുള്ളപ്പോള്‍ കുട്ടികളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച് രക്ഷിതാക്കള്‍ പോകുകയായിരുന്നു. അങ്കണവാടി അദ്ധ്യാപിക വിവരമറിയിച്ചപ്പോള്‍ അമ്മൂമ്മയെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ അമ്മയാണ് സുധ.
അഭിജിത്തിന് ഒരു ആഗ്രഹമുണ്ട്, പൊലീസുകാരനാകണം. രണ്ട് സെന്റ് ഭൂമി ഉണ്ടായിരുന്നുവെങ്കില്‍ മക്കള്‍ക്ക് കയറിക്കിടക്കാന്‍ ഒരിടം കിട്ടിയേനെയെന്നാണ് അമൂമ്മ സുധ പറയുന്നത്. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസിലാണ് അഭിജിത്ത് പഠിക്കുന്നത്. എട്ടാം തരത്തിലുള്ള അമൃത പൂന്തുറ സെന്റ്ഫിലോമിനാസ് കോണ്‍വെന്റിലും പഠിക്കുന്നു. അഭിജിത്തിന്റെ ജീവിതത്തോടുള്ള പോരാട്ടം തുടരുകയാണ്. തോറ്റു പോയെന്ന് കരുതി ജീവിതം ഉപേക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യർക്കൊക്കെ വലിയൊരു പാഠമാണ് ആ പതിനൊന്നു വയസ്സുകാൻ.
Post Your Comments