കരിപ്പൂർ: സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലുള്ള അർജുൻ ആയങ്കി ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരായില്ലെങ്കിൽ കടുത്ത നടപടിയ്ക്കൊരുങ്ങി കസ്റ്റംസ്. ഇയാളെ പിടികൂടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസ് അടക്കം പിടികൂടാൻ ആവശ്യമായ മാർഗ്ഗങ്ങളാണ് പരിഗണയിൽ ഉള്ളത്.
Also Read:കോവിഡ് മൂന്നാം തരംഗം വൈകും : പഠന റിപ്പോർട്ടുമായി ഐസിഎംആര്‍
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷഫീക് മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളത്. ഇയാൾ കാരിയർ മാത്രമായത് കൊണ്ടു തന്നെ അർജുൻ ആയങ്കിയെ പിടികൂടാതെ കേസിൽ ഇനി മുൻപോട്ട് പോകാൻ കഴിയില്ലെന്നാണ് കസ്റ്റംസ് പറയുന്നത്.
മുഹമ്മദ് ഷഫീക്കിനെ അർജുൻ പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഒളിവിലുള്ള അർജുൻ ആയങ്കി ഇന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷൻ ഓഫീസിൽ ഹാജരാകണമെന്ന് അർജുന്റെ വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.
Post Your Comments