കോപ്പൻഹേഗൻ : യൂറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യ ശക്തരായ സ്പെയിനിനെ നേരിടും. രാത്രി 9.30 ന് കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഫ്രാൻസ് സ്വിറ്റ്‌സർലാന്റിനെയും നേരിടും. പ്രീ ക്വാർട്ടർ മത്സരങ്ങളിലെ സൂപ്പർ പോരാട്ടമാണ് ഇന്ന് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ താളം കണ്ടെത്താൻ പാടുപെട്ട സ്പാനിഷ് ടീം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്ലൊവാക്യയെ തകർത്താണ് പ്രീ ക്വാർട്ടറിൽകടന്നത്. ലൂയിസ് എന്റിക്കെയുടെ പരിശീലന മികവിൽ സ്പാനിഷ് ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മൊറാട്ട ഒഴികെയുള്ള മുന്നേറ്റ നിര മികച്ച ഫോമിലാണ്. ലപോർട്ടക്കും ആൽബക്കും അസ്പിലിക്യൂട്ടക്കുമാണ് പ്രതിരോധത്തിന്റെ ചുക്കാൻ.
Read Also:- ചർമ്മ സൗന്ദര്യത്തിന് ടീ ബാഗ്
അതേസമയം, ടൂർണമെന്റിലെ മികച്ച മധ്യനിരകളിൽ ഒന്നാണ് ക്രൊയേഷ്യൻ ടീമിന്റെ ശക്തി. ലൂക്കാ മോഡ്രിച്ചാണ് ടീമിലെ പ്ലേമേക്കർ. പെരിസിച്ച്, റെബിച്ച്, കാർമറിച്ച്, എന്നീ താരങ്ങൾ കൂടി ചേരുമ്പോൾ സ്പെയിനിന് ഒത്ത എതിരാളിയായി ക്രൊയേഷ്യൻ മാറും. രാത്രി 12.30 ന് കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിലാണ് മത്സരം.
Post Your Comments