വെംബ്ലി: നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ യൂറോ കപ്പിൽ ക്വാർട്ടർ കാണാതെ പുറത്ത്. ലോക ഒന്നാം നമ്പർ ടീം ബെൽജിയം പോർച്ചുഗല്ലിനെ ഏകപക്ഷീകമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പോർച്ചുഗലിന്റെ നെഞ്ച് തുളച്ച് ബെൽജിയത്തിന്റെ വിജയ ഗോൾ പിറന്നത്. ബോക്സിന് പുറത്തുനിന്നുള്ള തോർഗൻ ഹസാർഡിന്റെ(42) ലോങ്ങ് റേഞ്ചർ പോർച്ചുഗൽ കീപ്പറെ മറിക്കടന്ന് പന്ത് വലയിലേക്ക്.
രണ്ടാം പകുതിയിൽ മറുപടി ഗോളിനായി പോർച്ചുഗൽ ശ്രമിച്ചെങ്കിലും അവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. 23 ഷോട്ടുകളാണ് പോർച്ചുഗൽ ബെൽജിയത്തിന്റെ പോസ്റ്റിലേക്ക് പായിച്ചത്. എന്നാൽ ബെൽജിയത്തിന്റെ പ്രതിരോധ നിരയേയും കീപ്പറെയും കടന്ന് ലക്ഷ്യത്തിലെത്തിക്കാൻ പറങ്കിപ്പടയ്ക്ക് കഴിഞ്ഞില്ല. ഒടുവിൽ 83-ാം മിനിറ്റിൽ ഗുരേരോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ പോർച്ചുഗൽ പരാജയം ഉറപ്പിച്ചു.
Read Also:- ദിവസവും നടന്നാലുള്ള ആരോഗ്യഗുണങ്ങൾ!
ജയത്തോടെ ക്വാർട്ടറിലെത്തിയ ബെൽജിയത്തിന്റെ എതിരാളികൾ ശക്തരായ ഇറ്റാലിയാണ്. അതേസമയം, രാജ്യാന്തര ഗോൾ നേട്ടത്തിൽ ലോക റെക്കോർഡ് മറികടക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനിയും കാത്തിരിക്കണം. മത്സരത്തിൽ കിട്ടിയ അവസരങ്ങൾ താരത്തിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇറാന്റെ അലി ദേയിയും റൊണാൾഡോയുമാണ് ഏറ്റവുമധികം ഗോളുകളുമായി (109) രാജ്യാന്തര റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്.
Post Your Comments