ലഖ്‌നൗ: വനിത കോണ്‍സ്റ്റബിളിനെ ഭര്‍തൃ പിതാവ് പീഡിപ്പിച്ചതായി പരാതി. വിവരമറിഞ്ഞ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
പോലീസുകാരനായ ഭര്‍തൃ പിതാവ് നസീര്‍ അഹമ്മദാണ് മകന്റെ ഭാര്യയും വനിത പോലീസ് കോണ്‍സ്റ്റബിളുമായ യുവതിയെ പീഡിപ്പിച്ചത്. ഈ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവതി ഭര്‍ത്താവായ ആബിദിനോട് തന്റെ ദുരനുഭവം തുറന്നുപറഞ്ഞത്. എന്നാല്‍ വിവരം അറിഞ്ഞതോടെ ഇയാള്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുകയാണ് ഉണ്ടായത്. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
മൂന്ന് വര്‍ഷം മുമ്പാണ് വനിതാ കോണ്‍സ്റ്റബിളായ യുവതിയും പോലീസ് ഉദ്യോഗസ്ഥനായ ആബിദും വിവാഹിതരായത്. വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വനിത കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ നസീര്‍ അഹമ്മദ്, ആബിദ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി മീററ്റ് എസ്.പി വിനീത് ഭട്ട്‌നഗര്‍ അറിയിച്ചു.
Post Your Comments