കോട്ടയം: പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.
ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളുമാണ് യുവതിയെ കിണറ്റില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയായി ലൈജീന തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ പതിനൊന്ന് വയസുകാരിയായ ഷംനയെ കണ്ടെത്തിയത്. ലൈജീനയ്ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.
ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ ലൈജീനയും മകളും തനിച്ചായിരുന്നു താമസിച്ചിരുന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
Post Your Comments