വയനാട് : സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ ടി.സിദ്ദിഖ്. സി.പി.എമ്മിന്റെ മനഃശാസ്ത്രം ക്വട്ടേഷന്‍ സംഘത്തിന് അനുകൂലമായി മാറിയെന്നും ടി. സിദ്ധിഖ് വിമർശിച്ചു. രാമനാട്ടുകാര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ സി.പി.എം പങ്ക് വലിയ വിവാദമാവുന്നതിനിടെയാണ് സിദ്ധിഖിന്റെ പ്രതികരണം.
‘കൊള്ള സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും സി.പി.എമ്മിന്റെ വളര്‍ത്തുപുത്രന്മാരാണ്. അര്‍ജ്ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും സി.പി.എമ്മിന്റെ കൈയ്യും കാലുമായി വളര്‍ന്നു വന്ന ആളുകളാണ്. സി.പി.എമ്മും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബന്ധം പരസ്പരം പിരിയാന്‍ കഴിയാത്ത ഗാഢമായ ബന്ധമാണ്. പാര്‍ട്ടി ഓഫീസുകള്‍ ഇപ്പോൾ ക്വട്ടേഷന്‍ സംഘത്തിന്റെ തര്‍ക്ക പരിഹാര കേന്ദ്രങ്ങളായി മാറി’- ടി. സിദ്ധിഖ് പറഞ്ഞു.
Read Also : പ്രളയ സെസ് : പിണറായി സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചെടുത്തത് 1705 കോടി, കണക്കുകൾ പുറത്ത്
അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ സി.പി.എം പുറത്താക്കി. അഞ്ചരക്കണ്ടി ഏരിയയിലെ ചെമ്പിലോട് ലോക്കലില്‍ പെടുന്ന കോയ്യോട് മൊയ്യാരം ബ്രാഞ്ച് അംഗമാണ് ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സി സജേഷ്. ഇയാളുടെ നടപടി പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Post Your Comments