കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി റിവോൾട്ട് ഇലക്‌ട്രിക് ബൈക്കുകൾ എത്തി : 68,000 രൂപ സര്‍ക്കാര്‍ സബ്‌സിഡി

ഗാന്ധിനഗർ : കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി റിവോൾട്ട് ഇലക്‌ട്രിക് ബൈക്കുകൾ വിപണിയിൽ എത്തി. ഗുജറാത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക് ബൈക്കിന്റെ വിലയുടെ പകുതിയും ഓഫറായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Read Also : കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി 

റിവോള്‍ട്ട് ബൈക്കുകള്‍ക്ക് കുറഞ്ഞത് 20,000 രൂപ എങ്കിലും സംസ്ഥാനത്തെ ഇലക്‌ട്രിക് നയം പ്രകാരം ലഭിക്കും. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതി പ്രകാരം ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് കിലോവാട്ടിന് 15,000 രൂപയുടെ സബ്സിഡിയാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് അനുസരിച്ച്‌ റിവോള്‍ട്ട് ബൈക്കിന് 48000 രൂപ വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ആനുകൂല്യങ്ങള്‍ ചേര്‍ത്താല്‍ റിവോള്‍ട്ട് ബൈക്കിന് 68000 രൂപയോളം ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനായി 870 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.

Share
Leave a Comment